വോട്ടര്‍മാര്‍ക്കും,ജീവനക്കാര്‍ക്കും മധുര പാനീയം നല്‍കി

 

പൊള്ളുന്ന വെയിലില്‍ വോട്ട് ചെയ്യാന്‍ കാത്തു നിന്നവര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും മധുര പാനീയം നല്‍കി.
അംഗഡിമുഗര്‍-പര്‍ളാഡം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബാണ് തണ്ണിമത്തന്‍ ജ്യൂസും,കുടിവെള്ളവും നല്‍കിയത്.
ജി.എച്ച്.എസ്.എസ് അംഗഡിമുഗറില്‍ പ്രവര്‍ത്തിക്കുന്ന 170,171 ബൂത്തിലാണ് യുവധാരയുടെ സഹായം എത്തിച്ചത്.
റമളാന്‍, വിഷു പ്രമാണിച്ച് നൂറിലധികം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കിയും ക്ലബ്ബ് മാതൃകയായിട്ടുണ്ട്.

KCN

more recommended stories