വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ തീപിടിച്ച് പൂര്‍ണമായും കത്തി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിന്റെ മുന്‍ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി
കോഴിക്കോട്: കക്കാടംപൊയിലില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോണ്‍ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോണ്‍ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്. കക്കാടംപൊയിലിലെ 94 ആം നമ്പര്‍ ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകും വഴിയാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടിച്ച കാര്‍ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു. മുക്കം ഫയര്‍ഫോഴ്സെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

KCN

more recommended stories