പടന്നക്കാട് കാര്‍ഷിക കോളേജില്‍ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു

 
പടന്നക്കാട് കാര്‍ഷിക കോളേജില്‍ പൈതൃക മ്യൂസിയം ഉദ്ഘാടനവും പത്മശ്രീ ജേതാക്കളെ ആദരിക്കലും സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ത്മശ്രീ പുരസ്‌ക്കാര ജേതാക്കളായ സത്യനാരായണബെളേരി ഇ.പി നാരായണന്‍ എന്നിവരെ സബ്കളക്ടര്‍ ചടങ്ങില്‍ ആദരിച്ചു. പത്മശ്രീ പുരസ്‌ക്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. ഫാം ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡീന്‍ ഡോ.ടി. സജിതാറാണി അധ്യക്ഷത വഹിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗം എസ് സമ്പത്ത് നാളികേര മിഷന്‍ സോസിയേറ്റ് ഡയറക്ടര്‍ ഡോ.ആര്‍.സുജാത, കാര്‍ഷിക എഞ്ചിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ ഡോ. പി.കെ. മിനി എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍ ഡോ. കെ.എം. ശ്രീകുമാര്‍ സ്വാഗതവും അസി പ്രൊഫസര്‍ ഡോ. പി.വി. വൈജയന്തി നന്ദിയും പറഞ്ഞു.

KCN

more recommended stories