ആമസോണ്‍ ഡെലിവറി ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ്

 

പരാതി നല്‍കിയെങ്കിലും ആമസോണ്‍ നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികള്‍

ബെംഗളൂരു: ആമസോണ്‍ ഡെലിവറി ബോക്‌സിനുള്ളില്‍ നിന്ന് വിഷപ്പാമ്പിനെ കിട്ടിയെന്ന് ദമ്പതികള്‍. ബെംഗളൂരുവിലെ സര്‍ജപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികളാണ് ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ വന്നപ്പോള്‍ ഞെട്ടിയത്. പാക്കേജിനുള്ളില്‍ മൂര്‍ഖനാണ് ഉണ്ടായിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. ഗെയിമിംഗിനായുള്ള എക്‌സ് ബോക്‌സ് കണ്‍ട്രോളര്‍ ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. പെട്ടി തുറന്നപ്പോഴാണ് വിഷപ്പാമ്പിനെ കണ്ടത്. പരാതി നല്‍കിയെങ്കിലും ആമസോണ്‍ നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.
ബോക്‌സിനെ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികള്‍ പറഞ്ഞു. അതുകൊണ്ടാണ് വീട്ടിലുള്ളവര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പാമ്പിനെ വിദഗ്ധ സഹായത്തോടെ അവിടെ നിന്നും മാറ്റി. ശേഷം പാഴ്‌സല്‍ ഡെലിവറി ചെയ്ത ആള്‍ക്ക് തന്നെ ബോക്‌സ് കൈമാറി. സംഭവത്തിന്റെ വീഡിയോ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ആമസോണിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ഒരു സഹായവും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. റീഫണ്ട് ലഭിച്ചു. പക്ഷേ ഉഗ്രവിഷമുള്ള പാമ്പിനെ അയച്ച് ജീവന്‍ അപകടത്തിലാവുന്ന സാഹചര്യമുണ്ടാക്കിയതിന് ആമസോണ്‍ മറുപടി പറയണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. സുരക്ഷയില്‍ ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചതിന്റെ ഉത്തരവാദിത്വം ആമസോണിനുണ്ടെന്നും അവര്‍ പറഞ്ഞു.

നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പരിശോധിക്കുമെന്നുമുള്ള ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ഇതുവരെ ആമസോണില്‍ നിന്ന് ലഭിച്ചത്. വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. തിരിച്ചു ബന്ധപ്പെടുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ദമ്പതികള്‍ പറഞ്ഞു.

KCN

more recommended stories