കാസര്‍കോട് ചീമേനിയില്‍ വീടിന് നേരെയുള്ള ആക്രമണത്തില്‍ ജനല്‍ച്ചില്ല് തകര്‍ന്നു; വെടിയേറ്റതെന്ന് സംശയം

വെടിയുണ്ടയ്ക്ക് സമാനമായ വസ്തു കണ്ടെടുത്തു. ചീമേനി തുറവിലെ കെ വി വല്‍സലയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12.30 ഓടെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ജനല്‍ച്ചില്ല് തകര്‍ന്ന നിലയിലായിരുന്നു. വെടിയുണ്ടയെന്ന് സംശയിക്കുന്ന വസ്തു ഇവിടെ നിന്നും കണ്ടെടുത്തു. ചീമേനി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വല്‍സലയുടെ പരാതിയില്‍ വീട് ആക്രമിച്ചതിന് പോലീസ് കേസെടുത്തു. നായാട്ട് സംഘത്തില്‍ നിന്ന് വെടിയുതിര്‍ന്നതാണോയെന്ന സംശയമുണ്ട്..വീട്ടില്‍ നിന്ന് ലഭിച്ച ലോഹ വസ്തു ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയ ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.

KCN

more recommended stories