കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം: സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന് കലാകിരീടം

 

പെരിയ: നൂറ് കണക്കിന് പ്രതിഭകള്‍ മാറ്റുരച്ച, കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’യില്‍ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ കലാകിരീടം ചൂടി. 237 പോയിന്റോടെയാണ് എജ്യൂക്കേഷന്‍ ഒന്നാമതെത്തിയത്. 117 പോയിന്റോടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് റണ്ണറപ്പായി. മൂന്നാമതെത്തിയ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് 112 പോയിന്റ് നേടി. സ്‌കൂള്‍ ഓഫ് എജ്യൂക്കേഷനിലെ സരിഗ രവീന്ദ്രന്‍ വ്യക്്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. കങ്കാമയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമൈന്റില്‍ വനിതാ വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസും പുരുഷ വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ് എജ്യൂക്കേഷനും ചാമ്പ്യന്മാരായി.

സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളില്‍ മുപ്പതിലേറെ ഇനങ്ങളിലായി നടന്ന മത്സരങ്ങള്‍ ക്യാംപസിനെ ഉത്സവലഹരിയിലാഴ്ത്തി. വിവിധ ദിവസങ്ങളില്‍ കലാവിരുന്നും ഒരുക്കിയിരുന്നു. സംഘാടന മികവ് കൊണ്ടും കങ്കാമ ശ്രദ്ധേയമായി. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന കലോത്സവത്തിന് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ. ത്യാഗു, സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ സിനിമാ താരം ചിത്രാ നായര്‍ മുഖ്യാതിഥിയായി. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എ. ശ്രീഹരി അധ്യക്ഷത വഹിച്ചു. പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. കെ. ത്യാഗു എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി അമര്‍ ശ്യാം സ്വാഗതവും എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം അര്‍ജുന്‍ കെ.സി. നന്ദിയും പറഞ്ഞു.

KCN

more recommended stories