ലോകമെങ്ങുമുള്ള സര്‍വകലാശാലകള്‍ പിന്തുടരുന്നത് 4 വര്‍ഷ ബിരുദം’: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ലോകമെമ്പാടുമുളള സര്‍വകലാശാലകള്‍ പിന്തുടരുന്നത് 4 വര്‍ഷബിരുദമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്ന നിലയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നതെന്നും അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഇല്ല എന്ന പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ജൂലൈ ഒന്നിന് തുടക്കമായി. ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ആഘോഷിക്കുമെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും താല്പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ക്യാപ്സ്റ്റോണ്‍ പ്രൊജക്റ്റ് ഉള്ള ഓണേഴ്‌സ് ബിരുദം നേടാനും റിസര്‍ച്ച് താല്പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകില്ല. ഏകീകൃത അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് നാലുവര്‍ഷ ബിരുദ പരിപാടിയില്‍ ക്ലാസ് ആരംഭിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടര്‍ വിദ്യാഭ്യാസവുമടക്കം ഉള്‍ക്കൊള്ളുന്ന സമഗ്ര പരിഷ്‌കരണമാണ് ഇത്.

ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാര്‍ത്ഥിക്കും സ്വന്തം അഭിരുചികള്‍ അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യാനാവും. വിദ്യാര്‍ത്ഥി നേടുന്ന ക്രെഡിറ്റുകള്‍ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാന്‍ഫര്‍ സംവിധാനങ്ങളായ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം ആയിട്ടും അമേരിക്കന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനമായിട്ടും കൈമാറ്റം സാധ്യമാകും.

KCN

more recommended stories