കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍

 

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ പഠന വകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ് 3 (യുആര്‍, ഒബിസി, എസ്സി), ജിയോളജി 3 (യുആര്‍, ഒബിസി, എസ്സി), സോഷ്യല്‍ വര്‍ക്ക് 1 (ഇഡബ്ല്യുഎസ്), ജിനോമിക് സയന്‍സ് 2 (യുആര്‍, ഒബിസി), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് 3 (യുആര്‍, എസ്സി, എസ്ടി), മലയാളം 1 (ഒബിസി), സംസ്‌കൃതം 1 (യുആര്‍) എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.

KCN

more recommended stories