ഉദ്യോഗ പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ : അടിയന്തര പരിഹാരം വേണം – ഐ.എന്‍.എല്‍

 

കോഴിക്കോട്: ഭരണഘടനാനുസൃതമായ സംവരണം നിലനില്‍ക്കെ തന്നെ കേരളത്തില്‍ സര്‍ക്കാര്‍ ജോലികളിലെ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിതാപകരമാം വിധം കുറവാണെന്ന ഔദ്യോഗിക കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഈ ദിശയില്‍ അടിയന്തര പരിഹാര നടപടികള്‍ ആവശ്യമാണെന്നും ഐ.എന്‍.എല്‍.
കഴിഞ്ഞദിവസം നിയമ സഭയില്‍ വെളിപ്പെടുത്തിയ സംസ്ഥാന ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യം വിശദീകരിക്കുന്ന കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക്‌വാര്‍ഡ് ക്ലാസസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെയും ബന്ധപ്പെട്ടവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ സിംഹഭാഗവും മുന്നോക്ക വിഭാഗങ്ങള്‍ കുത്തകയാക്കിവെച്ചിരിക്കയാണ്. 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ ഉദ്യോഗ പ്രാതിനിധ്യം കേവലം 13.51 ശതമാനമാണ്. ലത്തീന്‍ കത്തോലിക്കരുടേത് 4.15 ശതമാനവും. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുമ്പോള്‍ ഈ വിഷയത്തില്‍ ഏറ്റവും പിന്നില്‍നില്‍ക്കുന്നത് മുസ്‌ലിംകളാണ്. വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗ തലത്തില്‍ കാര്യമായ മേല്‍ഗതി ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലത്തെ സ്ഥിതിവിവരക്കണക്കും വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ രാജ്യത്തിനു തന്നെ മാതൃകയാവേണ്ട കേരളത്തിന് സാമൂഹിക അസന്തുലിതത്തിന്റെ ഭാണ്ഡവും പേറി ഇനിയും മുന്നോട്ട് പോവാനാവില്ലെന്നും ദീര്‍ഘവീക്ഷണത്തോടെ പരിഹാരമാര്‍ഗങ്ങള്‍ കാണേണ്ടതുണ്ടെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയില്‍ പറഞ്ഞു.

KCN

more recommended stories