മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

Mideast Israel Syria Missilesജിസാൻ (സൗദി അറോബ്യ)∙ സൗദി അറേബ്യയിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫാറൂഖാണ് കൊല്ലപ്പെട്ടത്. യെമൻ അതിർത്തിയോട് ചേർന്നുള്ള ജിസാനിലാണ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മറ്റൊരു മലയാളിക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സൗദിയുടെ തെക്കു പടിഞ്ഞാറൻ അതിർത്തി നഗരമായി ജിസാനിലെ സൈനിക ക്യാംപ് ഹൂതി വിമതർ പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫരീദാ സൈനിക ക്യാംപ് പിടിച്ചെടുത്ത വിമതർ സൈനിക വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച സൗദി സഖ്യസേന യമനില്‍ നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. മറ്റുള്ളവർ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ യമനിലെ ഹുദൈദയിലാണ് ആക്രമണമുണ്ടായത്. അതിനുമുൻപ്, മആരിബില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 55 യുഎഇ സൈനികരും അഞ്ച് ബഹ്റൈന്‍ സൈനികരും മരിച്ചിരുന്നു.

KCN