അങ്കാറയിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 86 പേർ കൊല്ലപ്പെട്ടു

thurkiഅങ്കാറ∙ തുർക്കിയുടെ തലസ്ഥാന നഗരമായ അങ്കാറയിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 86 പേർ കൊല്ലപ്പെട്ടു. 186 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അങ്കാറയിലെ പ്രധാന റയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നവംബർ ഒന്നിന് തുർക്കിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നഗരത്തെ ഞെട്ടിച്ചു കൊണ്ട് വൻ സ്ഫോടനം ഉണ്ടായിരിക്കുന്നത്.

സ്ഫോടനം നടന്നതിന്റെ പരിസരത്ത് പ്രക്ഷോഭകരുടെ മൃതദേഹങ്ങൾ ചിന്നി ചിതറി കിടക്കുകയാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രാജ്യത്തെ ഇടതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ വിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചത്. സംഭവത്തെ തുർക്കി പ്രസിഡന്റ് അപലപിച്ചു. ക്രൂരമായ കൃത്യമാണ് നടന്നതെന്നും ആക്രമകാരികൾ രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയുമാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Turkey-body

സംഭവത്തിന് പിന്നിൽ ഭീകര ബന്ധമുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും സർക്കാർ അറിയിച്ചു.

KCN

more recommended stories