ഒറ്റക്കുട്ടി നയം ചൈന അവസാനിപ്പിക്കുന്നു

chinaബെയ്ജിങ്: ആഗോളതലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിരയായ ഒറ്റക്കുട്ടി നയം ചൈന അവസാനിപ്പിക്കുന്നു. 1979 മുതല്‍ ചൈന കര്‍ശനമായി നടപ്പാക്കുന്ന ഒറ്റക്കുട്ടി നയം അവസാനിപ്പിക്കുന്ന വിവരം ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവായാണ് പുറത്ത് വിട്ടത്.

ഇനി മുതല്‍ ചൈനയിലെ ദമ്പതികള്‍ക്ക് രണ്ട് കുട്ടിക്കള്‍ വരെയാവമെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ യുവാക്കളുടെ എണ്ണം കുറയുന്നതും, വൃദ്ധജനങ്ങളുടെ എണ്ണത്തിലെ വര്‍ധനയുമാണ് നയം പിന്‍വലിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ തന്നെ ചൈനയിലെ ചില പ്രവിശ്യകളില്‍ ഒറ്റക്കുട്ടി നയം ബാധകമല്ല, ഭാര്യയും ഭര്‍ത്താവും ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് രണ്ടാമതൊരു കുട്ടിയാവമെന്നൊരു പരിഷ്‌കാരം ചൈന ഈയിടെ കൊണ്ടുവന്നിരുന്നു.

ഒറ്റക്കുട്ടി നയത്തിന് വിരുദ്ധമായി രണ്ടാമതും കുട്ടികളുണ്ടായ ദമ്പതികള്‍ക്ക് കടുത്ത പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വന്നിരുന്നത്. പിഴ ചുമത്തുക, ജോലിയില്‍ നിന്ന് പുറത്താക്കുക ഉള്‍പ്പടെയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ഒറ്റക്കുട്ടി നയത്തിലൂടെ നാല്‍പ്പത് കോടി ജനനങ്ങള്‍ തടയാന്‍ സാധിച്ചെന്നും ചൈന മുന്‍പ് അവകാശപ്പെട്ടിരുന്നു.

KCN

more recommended stories