ഡല്‍ഹിക്ക് ജയം

delhi

ന്യൂ‍ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പുണെ സിറ്റി എഫ്സിയെ തകർത്ത് റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസ് രണ്ടാം സ്ഥാനത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ‍ഡൽഹി പുണെയെ തകർത്തത്. ആദ്യ പകുതിയിൽ ഡൽഹി രണ്ടു ഗോളിന് മുന്നിലായിരുന്നു. ഡൽഹിക്കായി ആദിൽ നബി (35), മലയാളി താരം അനസ് എടത്തൊടിക (40), ജോൺ ആർനെ റീസെ (87, പെനൽറ്റി) എന്നിവർ ഗോൾ നേടി. പുണെയുടെ റുമാനിയൻ താരം അ‍ഡ്രിയാൻ മുട്ടുവിന്റെ (90+3) വകയായിരുന്നു അവരുടെ ആശ്വാസ ഗോൾ.പുണെയുടെ ഗോവിൻ സിങ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് പുണെ സിറ്റി എഫ്സി മൽസരം പൂർത്തിയാക്കിയത്. ഇതോടെ ഡൽഹി ഡൈനാമോസ് 18 പോയിന്റുമായി ഗോവയ്ക്ക് പിന്നിൽ രണ്ടാമതെത്തി. പുണെയാകട്ടെ 11 മൽസരങ്ങളിൽ നിന്നും 15 പോയിന്റുമായി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമതായി

KCN

more recommended stories