രണ്ടരക്കോടിയോളം സമ്മതിദായകര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

poതിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട പ്രചരണങ്ങള്‍ക്കൊടുവില്‍ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. കേരളത്തില്‍ രണ്ടരക്കോടിയോളം ജനങ്ങള്‍ വിധിയെഴുതുമെന്നാണ് ഔദ്യോഗിക കണക്ക് . 20 മണ്ഡലങ്ങളിലായി 269 പേരാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്നലെയാണ് അവസാനിച്ചത്. സുരക്ഷക്രമീകരണങ്ങളുടെ കാര്യത്തിലും മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 51,000ത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തിലും 10.11 ശതമാനം വര്‍ദ്ധനയുണ്ട്. വനിതാവോട്ടര്‍മാരും 10 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. തീരദേശത്തിലൂടെ കേന്ദ്രമന്ത്രി ഏ.കെ.ആന്റണി നടത്തിയ റോഡ് ഷോയായിരുന്നു തലസ്ഥാനത്തെ കലാശക്കൊട്ടിന്റെ മറ്റൊരു സവിശേഷത.വോട്ടിംഗ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.15ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളതിനാല്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂണിറ്റുകളുപയോഗിക്കുന്നുണ്ട്. നിശ്ശബ്ദ പ്രചരണത്തിലൂടെ വോട്ട് ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. നോട്ട (നിഷേധവോട്ട്) രേഖപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണിത്. സുരക്ഷ ഉറപ്പാക്കാന്‍ 55 കമ്പനി കേന്ദ്രസേന ഉള്‍പ്പടെ അരലക്ഷം പോലീസുകാര്‍ പ്രവര്‍ത്തിക്കും. വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം ബുധനാഴ്ച നടക്കും. ആവേശം അലതല്ലിയ കൊട്ടിക്കലാശം തീരുമ്പോള്‍ എല്ലാ മുന്നണികള്‍ക്കും വിജയ പ്രതീക്ഷയേറെയാണ്. പ്രധാന പാര്‍ട്ടികളുടെ ദേശായ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് അണികളിലും ആവേശം തീര്‍ത്തു.

 

KCN

more recommended stories