ബെസ്റ്റ് എഡ്യുക്കേഷനിസ്റ്റ് അവാര്‍ഡ് ഡോ. എന്‍ കരുണാകരന്

bestസാമ്പത്തിക ശാസ്ത്രത്തിനുളള അന്തര്‍ദ്ദേശീയ ഔട്ട് സ്റ്റാന്റിംഗ് ഫാക്കല്‍റ്റി അവാര്‍ഡ് നേടിയ എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനും വൈസ് പ്രിന്‍സിപ്പാളുമായ ഡോ. എന്‍ കരുണാകരന്‍ വീണ്ടും അന്തര്‍ദ്ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. അന്താരാഷ്ട്ര സാമ്പത്തിക ആരോഗ്യ വികസന സമിതിയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് എഡ്യുക്കേഷനിസ്റ്റ് അവാര്‍ഡാണ് ലഭിച്ചത്. മൂന്ന് വര്‍ഷമായി സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ അന്തര്‍ദ്ദേശീയ മാസികകളില്‍ പ്രസിദ്ധീകരിച്ച അമ്പതോളം ലേഖനങ്ങളും അന്തര്‍ദ്ദേശീയ ശില്പശാലകളിലും സെമിനാറുകളിലും അവതരിപ്പിച്ച അറുപതോളം പ്രബന്ധങ്ങളും വിലയിരുത്തിയും ഇരുപത്തിയഞ്ച് വര്‍ഷത്തെ അധ്യാപന മികവ് പരിശോധിച്ചുമാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. ഈ മാസം 15 ന് ന്യൂഡേല്‍ഹിയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് ജില്ലയിലെ ബാനം സ്വദേശിയാണ് ഡോ. എന്‍ കരുണാകരന്‍.

KCN

more recommended stories