കനയ്യ കുമാറിന് ജാമ്യം

Gold king copyദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു. ദില്ലി ഹൈക്കോടതി ആറ് മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്.പതിനായിരം രൂപ ബോണ്ടിലാണ് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശം. ജെഎന്‍യുവിലെ ഒരു അധ്യാപകന്‍ ജാമ്യം നില്‍ക്കണമെന്നും നിര്‍ദേശിച്ചു. ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണിയാണ് കനയ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. രാജ്യദ്രോഹക്കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് കനയ്യ കോടതിയില്‍ ബോധിപ്പിച്ചത്. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം താന്‍ മുഴക്കിയിട്ടില്ലെന്നും കനയ്യ അറിയിച്ചിട്ടുണ്ട്. കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കനയ്യയ്ക്കായി ഹാജരായത്. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു കനയ്യയുടെ അഭിഭാഷകരുടെ വാദം. ദേശദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും കബില്‍ സിബല്‍ ബോധിപ്പിച്ചു. കനയ്യ കുമാറിന് ജാമ്യം അനുവദിക്കരുതെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എഎപി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് ആരോപിച്ച് പോലീസ് നിയോഗിച്ച നാലംഗ അഭിഭാഷകമാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്.

 

KCN

more recommended stories