അബ്ദുള്‍ കലാമിന്റെ പേരില്‍ ആരംഭിച്ച ലൈബ്രറി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

libraryകാഞ്ഞങ്ങാട് : അതിരില്ലാത്ത സ്‌നേഹം നല്‍കി കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ അതിഞ്ഞാലില്‍ ആരംഭിച്ച ലൈബ്രറി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത് ശ്രദ്ധ നേടി. വായന മരിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് വായനയുടെ പ്രസക്തി നഷ്ടമാകുന്നില്ല എന്ന സന്ദേശം നല്‍കി അതിഞ്ഞാലിലെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കി  മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്റെ നാമധേയത്തില്‍ ആരംഭിച്ച ലൈബ്രറിയാണ്  അതിഞ്ഞാലില്‍ ഗവ: മാപ്പിള എല്‍പി സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അസ്ലഹും, അന്‍സാറുല്‍ ഇസ്ലാം മദ്രസ ലീഡര്‍ അര്‍ഷാകും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. പരേതനായ സി.എച്ച്. ആലിക്കുഞ്ഞി മാസ്റ്ററുടെ പേരിലുള്ള വായനശാലയുടെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസഹാജി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്‍ കരീം, ഹമീദ് ചേരക്കാടത്ത്, എം. എസ്.എസ്. സംസ്ഥാന സെക്രട്ടറി  ഹംസ പാലക്കി,  ടി. മുഹമ്മദ് അസ്ലം, പ്രീത് നമ്പ്യാര്‍, ഹുസൈന്‍ പാലാട്ട്,  സലീം ബാരിക്കാട്, പി.എം. ഷുക്കൂര്‍, റഷീദ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി സഅദി, പി.എം.യൂനുസ്, ഷാഫി സൈന്‍, ഷംസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories