തകർപ്പൻ പ്രകടനം; കോഹ്‍ലിയും ഇന്ത്യയും ഒന്നാമത്

kohliന്യൂഡൽഹി ∙ തകർപ്പൻ പ്രകടനം തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും ടീം ഇന്ത്യയും ഐസിസി ലോക റാങ്കിങ്ങിൽ ഒന്നാമത്. ഒാസ്ട്രേലിയയുടെ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് കോഹ്‍ലിയുടെ കുതിപ്പ്. നാലു മൽസരങ്ങളിൽ നിന്ന് 132 സ്ട്രെയ്ക്ക് റേറ്റോടെ 184 റൺസാണ് കോഹ്‍ലി നേടിയത്. 92 ആണ് ഈ ഇന്ത്യൻ സൂപ്പർ താരത്തിന്റെ ശരാശരി. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഫിഞ്ചിനേക്കാൾ 24 പോയിന്റ് പിന്നിലായിരുന്നു കോഹ്‍ലി. എന്നാൽ ഇപ്പോൾ ഒാസീസ് താരത്തേക്കാൾ 68 പോയിന്റ് മുന്നിലാണ് ഇന്ത്യൻ താരം. പക്ഷേ, ബോളർമാരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആർ.അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. വെസ്റ്റ് ഇൻഡീസിന്റെ സാമുവൽ ബദ്രിയാണ് ഇപ്പോൾ ഒന്നാമത്. നാലു മൽസരങ്ങളിൽ നിന്ന് ബദ്രി ആറുവിക്കറ്റാണ് വീഴ്ത്തിയത്. അശ്വിനാകട്ടേ നേടിയത് നാലു വിക്കറ്റ് മാത്രം. ഐസിസി റാങ്കിങ്ങിൽ മുൻനിരയിലുള്ള ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടാനുള്ളത്. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ രണ്ടാം റാങ്കുകാരായ ന്യൂസീലൻഡ് അഞ്ചാം റാങ്കുകാരായ ഇംഗ്ലണ്ടിനെ നേരിടും. ഡൽഹിയിലാണ് മൽസരം. വ്യാഴാഴ്ച ഒന്നാം റാങ്കുകാരായ ഇന്ത്യ മൂന്നാം റാങ്കുകാരായ വിൻഡീസിനെ നേരിടും. മുംബൈയിൽ വച്ചാണ് മൽസരം. ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലു മൽസരങ്ങൾ ജയിച്ചാണ് കിവീസ് രണ്ടു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്.

KCN

more recommended stories