വ്യാജമദ്യ ദുരന്തത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു

al fazalതിരുവനന്തപുരം∙ വ്യാജമദ്യദുരന്ത മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സർക്കാർ നിർദേശത്തെ തുടർന്ന് എക്സൈസ് കമ്മിഷണറുടേതാണ് നടപടി. പൊലീസ്- എക്സൈസ് സംയുക്ത സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കാനും നിർദേശമുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാജമദ്യ ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ബാറുടമകൾ തന്നെ മദ്യദുരന്തമുണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി എ.ഹേമചന്ദ്രനാണ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ദുരന്തമുണ്ടാക്കി സർക്കാരിന്റെയും പ്രതിപക്ഷത്തിന്റേയും നയം തെറ്റാണെന്ന് സ്ഥാപിക്കുകയാകും ഒരു വിഭാഗം മദ്യവ്യവസായികൾ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

KCN