പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാകും

Dream zone copyകോണ്‍ഗ്രസ്സ് വിമതാനായി മത്സരിച്ച് ജയിച്ച പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യുട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. കണ്ണൂരില്‍ കെ. സുധാകരനെതിരെ ശക്തമായ രീതിയില്‍ ഏറ്റുമുട്ടാന്‍ തയ്യാറായതിന്റെ പേരില്‍ നിരവധി ഭീഷണികളാണ് രാഗേഷിന് നേരെയുണ്ടായിരുന്നത്. അതിനെയെല്ലാം അതി ജീവിച്ച് പള്ളിക്കുന്നില്‍ നിന്നും ജയിച്ച രാഗേഷിലൂടെയാണ് സി.പി.എമ്മിന് മേയര്‍ സ്ഥാനം ലഭിച്ചത്. സി.പിഎമ്മില്‍ ഇ.പി ലതയാണ് മേയര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് അഴീക്കോട് നിന്നും സ്വതന്ത്രനായി ജനവിധി തേടിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ കൂടെ നില്‍ക്കുന്നതാണ് ഏറെ ഗുണകരമെന്ന തിരിച്ചറിവാണ് രാഗേഷ് ഇടതുപക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നത്.

 

 

KCN

more recommended stories