മലബാറിന്റെ വികസനത്തിന് പ്രത്യേക പരിഗണന: റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍

Dream zone copyകാസര്‍കോട്: ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ നോക്കിക്കാണുന്ന പുതിയ മന്ത്രിസഭ ഉത്തര മലബാറിന്റെ പ്രത്യേകിച്ച് കാസര്‍കോടിന്റെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് പീപ്പിള്‍സ് ഫോറം ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോടിന്റെ കാര്യങ്ങള്‍ ഏറെ മനസ്സിലാക്കിയ വ്യക്തി എന്ന നിലയില്‍ കഴിഞ്ഞ കഴിഞ്ഞ നാല്‍പത് വര്‍ഷമായി നടപ്പിലാക്കന്‍ പറ്റാത്ത കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജില്ല ആസ്ഥാനത്ത് ജലസേചന വകുപ്പ് മന്ത്രിയടക്കം വിദഗ്ദരുടെ ഒരു യോഗം ഉടന്‍ ചേരുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ പീപ്പിള്‍സ് ഫോറം പ്രസിഡന്റ് വിജയന്‍ കോടോത്ത് അധ്യക്ഷനായി. സെക്രട്ടറി പി.വിജയന്‍ സ്വാഗതവും, ജോ.സെക്രട്ടറി ഡോ.എം.എന്‍ മനോഹരന്‍ നന്ദിയും പറഞ്ഞു. പ്രൊഫ.വി.ഗോപിനാഥന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, എം.കെ രാധാ കൃഷ്ണന്‍, കെ.വി കോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട്ടെ വിവിധ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നിവേദനം മനന്ത്രക്കി നല്‍കി.

KCN

more recommended stories