സി.പി.എം പ്രവര്‍ത്തകന്റെ കൊല: നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

lemax333 copyകണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കക്കംപാറയിലെ വൈശാഖ് (21), പ്രജിത്ത് ലാല്‍ (21), ചിറ്റടിയിലെ സുകേശ് (24),മൊട്ടക്കുന്നിലെ അനൂപ്(21) എന്നിവരെയാണു പയ്യന്നൂര്‍ സി.ഐ വി. രമേശന്‍ അറസ്റ്റ് ചെയ്തത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് പയ്യന്നൂര്‍ കുന്നരുവിലെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

KCN

more recommended stories