ഗീതാ ഗോപിനാഥ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധ; ജാഗ്രതപ്പെടുത്തുന്നവര്‍ക്ക് നന്ദിയെന്ന് പിണറായി വിജയന്‍

pinarayiദില്ലി: സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളാണ് ഗീത ഗോപിനാഥെന്ന് പിണറായി വിജയന്‍ പറഞ്ഞു. നല്ലതിനെല്ലാം ദോഷം കണ്ടെത്തുന്നവരാണ് വിഷയത്തില്‍ വിമര്‍ശിച്ചത്. ഇടതുപക്ഷ സ്വഭാവം ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്ലതാണ്. ആശങ്ക പങ്കുവെയ്ക്കുന്നതില്‍ തെറ്റു പറയാനില്ല. ജാഗ്രതപ്പെടുത്തുന്നവര്‍ക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉപദേശം നല്‍കാന്‍ ഗീതാ ഗോപിനാഥിന് കഴിവുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ചില വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം സ്വീകരിച്ചേ മതിയാകൂ. സ്വീകരിക്കേണ്ടതിനെ സ്വീകരിച്ച് മുന്നോട്ട് പോകും. പാര്‍ട്ടിയുമായി ആലോചിച്ചല്ല ഗീത ഗോപിയുടെ നിയമനം നടന്നതെന്ന കാര്യം ശരിയല്ല. സെക്രട്ടറിയുമായി തീരുമാനിച്ചാണ് നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories