ബി.ജെ.പി ബീച്ച് റോഡ് ജംഗ്ഷന്‍ ഉപരോധിച്ചു

കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കസബ കടപ്പുറം മേഖലയിലെ തീരദേശ റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കടപ്പുറം നിവാസികള്‍ ബീച്ച് റോഡ് ജംഗ്ഷന്‍ ഉപരോധിച്ചു. റോഡിന്റെ ശേചനീയവസ്ഥ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം വരും ദിവസത്തില്‍ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ഉപരോധം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. മഴക്കാലത്ത് മാത്രമല്ല വേനല്‍കാലത്ത് പോലും കാല്‍ നടയാത്രയ്ക്ക് പോലും സാധ്യമല്ലാത്ത രീതിയില്‍ റോഡ് തകര്‍ന്ന് കിടക്കുകയാണ്. നിരവധി തവണ കടപ്പുറം നിവാസികള്‍ അധികാരികള്‍ക്ക് മുന്നില്‍ പരാതി നല്‍കിയിട്ടും റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നഗരത്തിലേക്ക് വ്യാപിപ്പിച്ചത്. കാസര്‍കോട് ബാങ്ക് റോഡില്‍ നിന്ന് ബീച്ച് റോഡ് ആരംഭിക്കുന്ന ജംഗ്ഷനാണ് ഇന്നലെ ഉപരോധിച്ചത്. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. സതീഷന്‍ അണങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, വൈസ് പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, തുടങ്ങിയവര്‍ സംസാരിച്ചു. ശങ്കര ജെ.പി. നഗര്‍, ഗുരുപ്രസാദ് പ്രഭു, ഉമ, പ്രേമ, കെ.ജി മനേഹരന്‍, ജയപ്രകാശ്, ദുഗ്ഗപ്പ, സവിത ടീച്ചര്‍, ശ്രീലത ടീച്ചര്‍, കെ.ടി.ജയറാം, സതീഷന്‍ കടപ്പുറം, ഗണേശന്‍, പ്രമോദ്, മനോജ്, ശരത്ത് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

 

KCN

more recommended stories