കൊച്ചിയിലെ എടിഎം കവർച്ചാശ്രമം: പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടു

atm kavarchaകൊച്ചി∙ കാക്കനാട് വാഴക്കാലയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരിലൊരാൾ കൊല്ലപ്പെട്ടു. മൃതദേഹം കാക്കനാട്ടെ ഹോട്ടൽമുറിയിൽ തുണയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ. യുപി സ്വദേശി ഇമ്രാനാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിൽ കൂടെയുണ്ടായിരുന്ന യുപി സ്വദേശിയെ പൊലീസ് പിടികൂടി. ഇരുവരും നഗരത്തിലെ ഒരു ഹോട്ടലിൽ കഴിയുന്നുണ്ടന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയതും മുറിയിലുണ്ടായിരുന്ന രണ്ടാമനെ പൊലീസ് പിടികൂടിയതും. ഇരുവരും എടിഎമ്മിലെ ക്യാമറയ്ക്കു നേരെ സ്പ്രേ പെയിന്റ് ചെയ്യുന്നതിന്റെയും എടിഎം തകർക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണു മോഷണശ്രമം നടന്നത്. രണ്ട് യുവാക്കളാണ് മോഷണത്തിനു ശ്രമിച്ചതെന്ന് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിച്ചാണു യുവാവ് ആദ്യം എടിഎമ്മിനകത്ത് കടന്നത്. പിന്നീട് കൈയില്‍ കരുതിയിരുന്ന സ്പ്രേ സിസിടിവി ക്യാമറകള്‍ക്കുനേരെ അടിച്ചു സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുന്നില്ലെന്ന് ഉറപ്പാക്കി. ആദ്യ മൂന്ന് സിസിടിവി ക്യാമറകളിലും യുവാവ് സ്പ്രേ ചെയ്‌തെങ്കിലും നാലാമത്തെ സിസിടിവി ഇയാളുടെ കണ്ണില്‍പെട്ടില്ല. പിന്നീടു പുറത്തു പോയ യുവാവ് സ്പ്രേ പുറത്ത് വച്ച് ഹെല്‍മറ്റും അഴിച്ചുവച്ചാണ് എടിഎമ്മിനകത്തേക്കു പ്രവേശിച്ചത്. പിന്നാലെ മറ്റൊരു യുവാവും എടിഎമ്മിന്റെ വാതിലനരികെ നില്‍ക്കുന്നതു കാണാമായിരുന്നു.

KCN

more recommended stories