വൊര്‍ക്കാടയില്‍ മലയാള പഠനം ആരംഭിക്കണമെന്ന് സര്‍ക്കാറിനോട് പഞ്ചായത്തിന്റെ ആവശ്യം

malabar wedding copyഒരു മലയാളം സ്‌കൂള്‍ പോലുമില്ലാത്ത വൊര്‍ക്കടി പഞ്ചായത്തില്‍ മലയാളം മീഡിയം സ്‌കൂള്‍ അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍പ്പെടുന്ന പഞ്ചായത്ത് ആയിട്ടുപോലും മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാന്‍ സൗകര്യമില്ലാത്തത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി തന്നെ സ്‌കൂള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. നിലവില്‍ പഞ്ചായത്തില്‍ കന്നട എല്‍.പി, യു.പി സ്‌കൂളുകളാണുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് കന്നട, മലയാളം ഹൈസ്‌കൂള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കും

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് വൊര്‍ക്കടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുനിത ഡിസൂസ, റഹ്മത്ത് റസാഖ്, തുളസി കുമാരി, ജസീന്ത ഡിസൂസ, ഹാരിസ് പാവൂര്‍, പൂര്‍ണ്ണിമ, വസന്ത, ഗീത സാമാനി, മൈമൂന അഹമ്മദ്, ഡി.സീത, ഇന്ദി, എസ്.ഭാരതി, ഗോപാലകൃഷ്ണ, സദാശിവ നായക്, കെ.ആനന്ദ സംസാരിച്ചു.

 

KCN