ജില്ലയില്‍ പണിമുടക്ക് പൂര്‍ണം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

homstyle copyകാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ പൂര്‍ണം. ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യുണിയനുകളും വെള്ളിയാഴ്ച അര്‍ദ്ധരാത്രിവരെ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും അടക്കമുള്ള പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. അതേസമയം ചില സ്വകാര്യ വാഹനങ്ങള്‍ അങ്ങിങ്ങായി ഓടുന്നുണ്ട്. ഏതാനും ഓട്ടോകളും നിരത്തിലിറങ്ങി.

സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ച് പണിമുടക്കുമായി സഹകരിക്കണമെന്നും അതേസമയം ഇത്തരം വാഹനങ്ങള്‍ തടയില്ലെന്നും ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ മാത്രമാണ് പണിമുടക്കില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്. പണിമുടക്ക് ജില്ലയില്‍ ബന്ദിന്റെ പ്രതീതിയാണ് ഉളവാക്കിയിട്ടുള്ളത്. കടകളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നുപ്രവര്‍ത്തിച്ചില്ല.

നേരത്തെ പ്രഖ്യാപിച്ച പണിമുടക്കായതിനാല്‍ പൊതു ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പണിമുടക്കിനെകുറിച്ച് ധാരണയില്ലാത്തവര്‍ റെയില്‍വേ സ്റ്റേഷനുകളിലിറങ്ങി വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞ സ്ഥിതിയും ഉണ്ടായിട്ടുണ്ട്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രകടനം നടത്തി. കാസര്‍കോട് നഗരത്തിലും പ്രകടനം നടന്നു.

DSC_2585 copy

KCN

more recommended stories