കാസര്‍കോട് ഗവ. കോളജില്‍ ആറ് മേജര്‍ സീറ്റുകള്‍ എസ്എഫ്ഐക്കും ചെയര്‍മാനുള്‍പ്പെടെ മൂന്ന് സീറ്റ് യുഡിഎസ്എഫിനും

fashio-gold-copyകാസര്‍കോട് : കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജില്‍ ചെയര്‍മാനുള്‍പ്പെടെ മൂന്ന് സീറ്റ് യുഡിഎസ്എഫിന് ലഭിച്ചു. ആകെയുള്ള ഒമ്പത് മേജര്‍ സീറ്റുകളില്‍ ആറ് സീറ്റുകള്‍ നേടി എസ്എഫ്ഐ കരുത്തുകാട്ടി.

ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഒരു യുയുസി സീറ്റുകളാണ് യുഡിഎസ്എഫിന് ലഭിച്ചത്. മറ്റു സീറ്റുകളെല്ലാം തന്നെ എസ്എഫ്ഐ ആണ് കരസ്ഥമാക്കിയത്. എബിവിപിക്ക് ഒരു സീറ്റും ലഭിച്ചില്ല. വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ കാസര്‍കോട് ഗവ. കോളജില്‍ നടന്നത്. കഴിഞ്ഞ തവണ യൂണിയന്‍ ഭരണം യുഡിഎസ്എഫിനായിരുന്നു.

 

KCN

more recommended stories