അതിഞ്ഞാലിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചാ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി.സി ടിവി ക്യാമറയില്‍ പതിഞ്ഞു

mkh-copyകാസര്‍കോട് : അതിഞ്ഞാലിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചാ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി.സി ടിവി ക്യാമറയില്‍ പതിഞ്ഞു.മുന്ന് അംഗ സംഘം ഷട്ടര്‍ തകര്‍ത്ത് കടയിലേക്ക് കയറുന്നത് മുതല്‍ കവര്‍ച്ച നടത്തുന്ന വിവിധ മോഷണ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് മൂന്ന് അംഗ സംഘം കവര്‍ച്ച നടത്തിയത്.കേസില്‍ നിര്‍ണായക തെളിവായി കടയില്‍ സ്ഥാപിച്ച സി.സി ടീവി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. മൂന്ന് യുവാക്കള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിന്റ വ്യക്തമായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
25,000 രൂപയാണ് ഇവിടെനിന്നും കവര്‍ച്ചചെയ്തത്. നാല് ഷട്ടറുള്ള കടയുടെ ഒരു ഷട്ടര്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. ഇവര്‍ കടയില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സി സി ടി വിയില്‍ പതിഞ്ഞത്. മോഷ്ടാക്കള്‍ കടയ്ക്കകത്ത് വിലപിടുപ്പുള സാധനങ്ങള്‍ തിരയുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

 

KCN