കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം

ksrtc-copyരാവണീശ്വരം: കാഞ്ഞങ്ങാട് നിന്നും വെള്ളിക്കോത്ത് വേലാശ്വരം വഴി ജില്ലാ കേന്ദ്രമായ കാസര്‍കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കണമെന്നും, വേലാശ്വരത്ത് നിന്നും പാണന്തോട് കോളനിവരെയുള്ള ഉപയോശൂന്യമായ തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പാണന്തോട് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗം പി.രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഗ്രാമപഞ്ചായത്തംഗം കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. പി.സുനില്‍ക്കുമാര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ക്ലബ്ബിന്റെ പുതിയഭാരവാഹികളായി പി.രാജേഷ് (പ്രസിഡന്റ്), കെ.ബിന്ദു (വൈസ് പ്രസിഡന്റ്), പി.രാമകൃഷ്ണന്‍ സെക്രട്ടറി), പി.രഞ്ജിത്ത് (ജോ.സെക്രട്ടറി), പി.സുനില്‍ക്കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

KCN

more recommended stories