സ്‌കൂള്‍ ബസ്സിന് വഴിമുടക്കികളായി മിനിസ്റ്റേഷനില്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍

school-copyകാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ വഴിയില്‍ സ്ഥിരമായി വഴിമുടക്കികളായി മാറുകയാണ് മിനി സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഓട്ടോകളും വാഹനങ്ങളും.

പാര്‍ക്കിങ്ങിന്റെ ഒരു മാനദണ്ഡവും പാലിക്കാതെ തികച്ചും വഴിമുടക്കികളാകുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരുവിധ പരിഹാരവും ഇതേ വരെ ഉണ്ടായിട്ടില്ല. അതുപോലെ സ്‌കൂള്‍ കവാടത്തിന് മുന്നില്‍ സ്റ്റേജ് കെട്ടി പരിപാടികള്‍ നടത്തുന്നതും, സ്‌കൂള്‍ സമയത്തെ മൈക്ക് ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്നതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. സ്‌കൂളിലേക്ക് ഔദ്യോഗിക വാഹനങ്ങള്‍ കടന്നുവരുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്.

സ്‌കൂള്‍ അവധി ദിവസങ്ങളില്‍ ആണ് പരിപാടികള്‍ നടത്തുന്നതിന് അനുവാദം കൊടുത്തിട്ടുള്ളതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുമ്പോഴും, പി.എസ്.സി പരീക്ഷകളും സര്‍ക്കാര്‍ സ്‌കൂള്‍ ആയത് കൊണ്ട് തന്നെ നടത്തേണ്ടുന്ന നിരവധി പരിപാടികളും ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുന്നത്.

അതുകൊണ്ട് ഈ കാര്യത്തില്‍ അധികൃതരുടെ സ്വത്വര ശ്രദ്ധ പരിയേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നു.

 

KCN

more recommended stories