ശബരിമല വിശേഷം: ശബരിമലയിലെ പരമ്പരാഗത പാതകള്‍

17-11-2016-copyപരമ്പരാഗത പാത——

എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരു പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുതാണ്. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക് ആത്മനിര്‍വൃതിയേകുന്നതാണ്. പേരൂര്‍തോട്, ഇരുമ്പൂിക്കര, അരശുമുടി, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്്, ഇഞ്ചിപ്പാറ’, മുക്കുഴി, കരിയിലാം തോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ് എരുമേലിയ്ക്കും പമ്പയ്ക്കും ഇടയ്ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്്് കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന് ് അഴുതയിലേയ്ക്ക് രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന് പമ്പവരെ 37 കിലോമീറ്ററുമാണ് ദൂരം. പേരൂര്‍ തോടില്‍ നിന്ന് ഇരുമ്പിക്കരയിലേയ്ക്ക് മൂന്ന്ു കിലോമീറ്ററുണ്ട്. ഇരുമ്പിക്കരയില്‍ നിന്ന് അരശുമുടിയിലേക്കും മൂന്ന് കിലോമീറ്ററാണ് ദൂരം. അവിടെ നിന്ന് കാളകെട്ടിയ്ക്ക് 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ് എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്താക്ഷേത്രം ഇവിടെയുണ്ട്. ശാസ്താക്ഷേത്രത്തില്‍ നിന്ന്ും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്ന്ും കാല്‍നടയായി പുറപ്പെട്ട്് പുണ്യസങ്കേതമായ പേരൂര്‍ തോട്ട’ിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്് ഇരുമ്പിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെ’ിയിലെത്തുന്ന്ു. മണികണ്ഠന്റെ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയ സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച് ഒരു ചെറിയ കല്ലുമെടുത്ത് യാത്ര തുടരുന്ന് അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്ന്ു. മണികണ്ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്്് സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്ക്ക് അഴുതയില്‍ നിന്നെ്ടുത്ത കല്ല് ഭക്തര്‍ ഇവിടെ ഇടുന്ന്ു. തുടര്‍ന്ന്് കാട്ട്ുവഴിയിലൂടെ നടന്ന്് മുക്കുഴിയിലെത്തി വിശ്രമിക്കുന്ന്ു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്് കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന് കറുപ്പുനിറമായതുകൊണ്ടാണ് ഈ മലയ്ക്ക് കരിമല എന്ന്് പേരുവന്ന്തത്രേ. തുടര്‍്ന്ന്്് ഭക്തര്‍ ശരണംവിളിച്ചുകൊണ്ട് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരന്നു അയ്യപ്പന്മാര്‍ ചെറിയാനവട്ട്ം, പെരിയാനവട്ടം എന്ന്ീ സ്ഥലങ്ങള്‍ പിന്നിട്ട്് പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തിച്ചേരുന്ന്ു.

KCN

more recommended stories