ജലറോക്കറ്റുകള്‍ വിക്ഷേപിച്ച് ശാസ്‌ത്രോത്സവം

കാസര്‍കോട്: ശാസ്ത്രപഠനരീതി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും പരിചയപ്പെടുത്തുന്നതിന് അട്ക്കത്ത്ബയല്‍ ഗവ: യു.പി സ്‌കൂളില്‍ നടത്തിയ ശാസ്‌ത്രോത്സവം വേറിട്ട കാഴ്ചയായി. യു.പി ക്ലാസ്സിലെ പാഠഭാഗത്തിലെ ഐസക് ന്യൂട്ടണിന്റെ മൂന്നാം ചലന നിയമത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ വിവിധ തരം പഠന ഉപകരണങ്ങള്‍ തയ്യാറാക്കി. കരയിലൂടെയും വായുവിലൂടെയും ജലത്തിലൂടെയും ചലിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ ഉണ്ടാക്കിയ ചെറുതും വലുതുമായ റോക്കറ്റുകളുടെ പ്രദര്‍ശനവും ഉണ്ടായി. ജല റോക്കറ്റിന്റെ വിക്ഷേപണത്തോടെ ശാസ്‌ത്രോത്സവത്തിനു സമാപനം കുറിച്ചു . നടന്നു. ശാസ്ത്രാദ്ധ്യപക പരിശീലകന്‍ ടി വി രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ യു.രാമ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, കെ.സുബ്രമണ്യന്‍, റാം.മനോഹര്‍ സംസാരിച്ചു. ശാസ്ത്ര ക്ലബ് കണ്‍വീനര്‍ മിനി.പി.തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു

KCN

more recommended stories