കേരള സര്‍ക്കാരിനും അന്വേഷണ സംഘത്തിനും അഭിനന്ദനം

എരിയാല്‍: മദ്രസാ അധ്യാപകന്റെ കൊലപാതകവുമായ് ബന്ധപ്പെട്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ്.പി ജയ്‌ദേവ്, മലപ്പുറം ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായര്‍, കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്‍, തളിപ്പറമ്പ് സി.ഐ സുധാകന്‍, ഹൊസ്ദുര്‍ഗ് സി.ഐ സുനില്‍ കുമാറ്, കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീം, കാസര്‍കോട് എസ്.ഐ അജിത് കുമാര്‍ എന്നിവരെയും കേരള ഗവണ്‍മെന്റിനും ഇ.വൈ.സി.സി എരിയാല്‍ അഭിനന്ദിച്ചു. പ്രതികള്‍ക്ക് മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണ സംഘത്തിനാവണമെന്ന് ഇ.വൈ.സി.സി ഏരിയാല്‍ അഭിപ്രായപ്പെട്ടു.

KCN

more recommended stories