സമരപ്പന്തലില്‍ മരതൈകളുമായി ഗ്രീന്‍ എര്‍ത്തിന്റെ ഐക്യദാര്‍ഢ്യം

പടന്നക്കാട്: ബിവറേജ് വിതരണ കേന്ദ്രം പടന്നക്കാടേക്ക് മാറ്റാനുള്ള നീക്കത്തിനെരെ തൊണ്ണൂറ് ദിവസമായി പടന്നക്കാട് നടക്കുന്ന നാട്ടുകാരുടെ സമരപ്പന്തലിലേക്ക് ഗ്രീന്‍ എര്‍ത്ത് പ്രവര്‍ത്തകര്‍ മരതൈകളുമായി എത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.

പന്തലിലെത്തിയ പ്രവര്‍ത്തകര്‍ സമരത്തിനിരിക്കുന്നവരുമായി ബിവറേജ് നാട്ടില്‍ വന്നാല്‍ ഉണ്ടാക്കുന്ന ഭവിഷത്തുകളെക്കുറിച്ച് സംസാരിക്കുകയും മരത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ബിവറേജസ് വിതരണ കേന്ദ്രം പടന്നക്കാട്ടേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഗ്രീന്‍ എര്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ഷാജി ആവശ്യപ്പെട്ടു. പടന്നക്കാട് കുറുന്തൂര്‍ വാര്‍ഡ് കൌണ്‍സിലര്‍ എം.രമണി, ഓമന, ജിജു നിരഞ്ജന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories