റേഷന്‍കടകള്‍ ഇന്നുമുതല്‍ അനിശ്ചിതകാലം അടച്ചിടും

തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍കടകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷന്‍ വ്യാപാരികള്‍ക്ക് ജീവനപര്യാപ്ത വേതനം അനുവദിക്കുക, ഇടക്കാലാശ്വാസം നല്‍കുക, വേതനകാര്യത്തില്‍ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മേയ്ദിനത്തില്‍ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങുന്നത്. 90 ശതമാനം വ്യാപാരികളും ഉള്‍ക്കൊള്ളുന്ന സംഘടനയായതിനാല്‍ റേഷന്‍വിതരണം അവതാളത്തിലാവും.

കഴിഞ്ഞ 25ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്, ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ എന്നിവരുമായി റേഷന്‍വ്യാപാരികള്‍ ചര്‍ച്ച നടത്തിയിരുന്നു.ചര്‍ച്ചയില്‍ ഭക്ഷ്യഭദ്രതാ നിയമം പ്രബല്യത്തില്‍ വന്ന നവംബര്‍ മുതല്‍ ഇടക്കാലാശ്വാസം നല്‍കുമെന്ന് വാഗ്ദാനത്തില്‍ നിന്ന് ഭക്ഷ്യമന്ത്രി പിന്നാക്കം പോയിരുന്നു.നിലവിലെ കമീഷന് പുറമെ ഇടക്കാലാശ്വാസമായി ക്വിന്റലിന് 50 രൂപ അധികം നല്‍കാമെന്ന ഉറപ്പും ലംഘിച്ചു.

KCN

more recommended stories