മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും എക്സൈസ് സര്‍ക്കിള്‍ സ്ഥാപിക്കും: ഋഷിരാജ് സിംഗ്

കാസര്‍കോട്: മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കുമ്പള എക്സൈസ് റേഞ്ച് ഓഫീസ്, മഞ്ചേശ്വരം എക്സൈസ് ചെക്കു പോസ്റ്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമാണ് നിലവില്‍ സര്‍ക്കിള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ രണ്ടു ഓഫീസുകളും ഒരുമാസത്തിനകം പ്രവര്‍ത്തന ക്ഷമമാകും- അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായതിനാല്‍ മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ കടത്ത് നടക്കുന്നുണ്ട്. ഇവ തടയാന്‍ കര്‍ശന നടപടിയെടുക്കുന്നുണ്ട്. നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് രണ്ടു സര്‍ക്കിള്‍ ഓഫീസുകള്‍ കൂടി ആരംഭിക്കുന്നത്- അദ്ദേഹം പറഞ്ഞു. മദ്യകടത്തിനെതിരെ നടപടി ശക്തമായതോടെ ഭൂരി ഭാഗം പേരും വയറ്റിലാണ് മദ്യം കൊണ്ടു വരുന്നത്.- മലയാളികള്‍ കര്‍ണ്ണാടകയിലെത്തി മദ്യപിച്ചു മടങ്ങുന്നതിനെ കുറിച്ച് തമാശ രൂപേണ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും കഞ്ചാവ് മാഫിയയുടെ വലയിലാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിനു മുന്നില്‍ വൃക്ഷത്തൈ നട്ടാണ് അദ്ദേഹം മടങ്ങിയത്.

KCN

more recommended stories