‘മഴവില്‍ സംഘം,വര്‍ണ്ണശലഭം’ ആവേശമായി

സീതാംഗോളി: ‘ബാല്യം തിരിച്ച് തരൂ നന്മയുടെ മാരിവില്ല് തരാം’ എന്ന ശീര്‍ഷകത്തില്‍ സെക്ടര്‍ കേന്ദ്രങ്ങളില്‍ മഴവില്‍ സംഘം വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ് സംഘടിപ്പിച്ച് വരുന്ന ‘വര്‍ണ്ണശലഭം’ ആവേശമായി. ഒഴിവുസമയം ആസ്വാദനത്തിലൂടെ പ്രയോജനപ്പെടുത്താനും, വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമായുള്ള വിവിധ സെഷനുകള്‍ സംഘടിപ്പിച്ചു. സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടന്ന പരിപാടി സെക്ടര്‍ പ്രസിഡന്റ് അബ്ദുറഊഫ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ക്യാമ്പസ് സെക്രട്ടറി ഉനൈസു റഹ്മാന്‍ ഊജംപദവ് ഉദ്ഘാടനം ചെയ്തു. ക്ലാസിന് മാഹിന്‍ പടല്‍നേതൃത്വം നല്‍കി. സെക്ടറിലെ 12 യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികള്‍ സംബന്ധിച്ചു. ഹാഫിള് മുഹമ്മദ് മിഖ്ദാദ്, അഷ്റഫ് സഖാഫി മൊഗറടുക്ക, ലത്തീഫ് ഊജംപദവ്, റാഫി ബാപ്പാലിപ്പൊനം നേതൃത്വം നല്‍കി. ഹാരിസ് സീതാംഗോളി സ്വാഗതവും അബ്ദുറഹീം മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories