കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍; ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട് : കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗവും സംഘടനാ തെരഞ്ഞെടുപ്പും സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം.ബി. സത്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ. ഗിരീഷ് പ്രസിഡണ്ടായും, സത്യന്‍ പൂച്ചക്കാട് സെക്രട്ടറിയായും, പി.എ. മുഹമ്മദ്കുഞ്ഞി ട്രഷററായും,
എം. ഹസൈനാര്‍, തിമ്മപ്പ ഭട്ട് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും, ശങ്കരനായക്, ടി. ലക്ഷ്മണന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും, സി. രവി, വി.എം. ശ്രീപതി, പി.വി. പത്മനാഭന്‍, ടി.പി. മാധവന്‍ മാസ്റ്റര്‍, എച്ച്.പി. ശാന്താറാം, കെ.ടി. സുരേഷ്ബാബു, എന്‍.എം. ഹസൈനാര്‍, സി.എ. മുഹമ്മദ്കുഞ്ഞി, രാധാകൃഷ്ണന്‍. എസ്., എം.എ. അബ്ദുല്ല, കെ.എ. അബ്ദുല്‍സലീം, രാജന്‍ അക്ഷയ, സുബ്ബണ്ണ ആള്‍വ, ഉമേഷ് ഷെട്ടി, രാജേഷ്. യു, ഹമീദ്. എസ്.കെ. എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. മുംബൈ-കൊച്ചി ദേശീയപാതയിലെയും കേരളത്തില്‍ തന്നെ ഏകവുമായ നീലേശ്വരം പള്ളിക്കര ലവല്‍ ക്രോസിംഗില്‍ അടിയന്തിരമായും മേല്‍പാലം നിര്‍മ്മിക്കണമെന്ന് ഈ പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

KCN

more recommended stories