സിപിഐ എം ജില്ലാകമ്മിറ്റി; മേഖലാ വാഹനജാഥകള്‍ക്ക് ഉജ്വല തുടക്കം

കാസര്‍കോട് : കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മേഖലാ വാഹനജാഥകള്‍ക്ക് ഉജ്വല തുടക്കം. പൊതുവിതരണം ശക്തിപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക, കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് ജാഥ.

ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള മലയോര ജാഥ ചികിറുപദവില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ബാലപ്പ ബങ്കേര അധ്യക്ഷനായി. ലീഡര്‍ കെ പി സതീഷ്ചന്ദ്രന്‍, മാനേജര്‍ പി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. സി അരവിന്ദ സ്വാഗതം പറഞ്ഞു. മലയോര ജാഥ തിങ്കളാഴ്ച രാവിലെ 9.30ന് മജീര്‍പള്ളയില്‍ നിന്ന് തുടങ്ങി വൈകിട്ട് അഡൂരില്‍ സമാപിക്കും. സാബു അബ്രഹാം, ടി കെ രാജന്‍, ഇ പത്മാവതി, ജോസ് പതാലില്‍, കൊട്ടറ വാസുദേവ്, ശിവജി വെള്ളിക്കോത്ത് എന്നിവരാണ് ജാഥാംഗങ്ങള്‍. മലയോര ജാഥ മഞ്ചേശ്വരം, കുമ്പള, കാറഡുക്ക, കാസര്‍കോട് ഏരിയകളില്‍ പര്യടനം നടത്തി 26ന് നര്‍ക്കിലക്കാട് സമാപിക്കും.

സംസ്ഥാനകമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ലീഡറായ തീരദേശ ജാഥ കുഞ്ചത്തൂരില്‍ കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ലീഡര്‍ എം വി ബാലകൃഷ്ണന്‍, ടി വി ഗോവിന്ദന്‍, കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. കെ വി ശ്രീധരന്‍ സ്വാഗതം പറഞ്ഞു. തീരദേശ ജാഥ തിങ്കളാഴ്ച രാവിലെ 9.30ന് ഉപ്പളയില്‍ തുടങ്ങി വൈകിട്ട് ചെര്‍ക്കളയില്‍ സമാപിക്കും. ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ മാനേജരും ടി വി ഗോവിന്ദന്‍, വി കെ രാജന്‍, എം ലക്ഷ്മി, കെ മണികണ്ഠന്‍, പി ബേബി, സുബൈര്‍ കുമ്പള എന്നിവര്‍ ജാഥാംഗങ്ങളുമാണ്. തീരദേശ ജാഥ ബേഡകം, പനത്തടി, കാഞ്ഞങ്ങാട്, നീലേശ്വരം, എളേരി ഏരിയകളില്‍ പര്യടനം നടത്തി 26ന് കാലിക്കടവില്‍ സമാപിക്കും.

മലയോര ജാഥ: രാവിലെ 9.30- മജീര്‍പള്ള, 10.15- ലാല്‍ബാഗ്, 11- ചിപ്പാര്‍പദവ്, 11.45- ബാഡൂര്‍, 12.30- പെര്‍ള, 2.30- ബദിയടുക്ക, 3.15 നാട്ടക്കല്ല്, 4- ഗാഡിഗുഡ്ഡ, 4.45- ആദൂര്‍ പള്ളം, 5.30- സാലത്തടുക്ക, 6.15- അഡൂര്‍.
തീരദേശ ജാഥ: രാവിലെ 9.30- ഉപ്പള, 10- ബന്തിയോട്, 10.45- ബംബ്രാണ,1.30- കുമ്പള, 12.15- സീതാംഗോളി, 2.30- ഉളിയത്തടുക്ക, 3.15- ചൗക്കി, 4- കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ്, 4.45- ബാലനടുക്ക, 5.30- ബോവിക്കാനം, 6.15- ചെര്‍ക്കള.

KCN

more recommended stories