കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍; മെയ് 30 ന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

കാസര്‍കോട് : ഹോട്ടലുകളെ ചരക്കുസേവന നികുതി പരിധിയിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മെയ് 30 ന് സംസ്ഥാനത്ത് മുഴുവന്‍ ഹോട്ടലുകളും അടച്ചിടും. ഹോട്ടലുകള്‍ അടച്ചിടുന്നതോടെ നഗരത്തിലെത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സാഹചര്യം നാളെ ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരമൊരു നിലപാടിനെതിരെ മൊത്തം ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സംഘടന ജില്ലാ സെക്രട്ടറി നാരായണ്‍ പൂജാരി കെ സി എന്‍ ന്യൂസിനോട് പറഞ്ഞു.

KCN

more recommended stories