ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാസര്‍കോട്: തളങ്കര ബാങ്കോട് പ്രദേശത്തെ എസ് എസ് എല്‍ സി, പ്ലസ് ടു, മദ്റസാ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബാങ്കോട് ഗള്‍ഫ് ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. കാസര്‍കോട് വനിതാ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് ടൗണ്‍ എസ് ഐ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

വളര്‍ന്നു വരുന്ന നാടിന്റെ ഒരു സ്പന്ദനമാണ് ഇവിടെ കാണുന്നതെന്നും മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് വെളിച്ചം പകര്‍ന്ന് മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സുലൈമാന്‍ ഹാജി ബാങ്കോട് അധ്യക്ഷത വഹിച്ചു. ജീവിത വിജയത്തിന്റെ ആദ്യപടവുകള്‍ കയറി തുടങ്ങിയ കുട്ടികള്‍ ചെറിയ തോല്‍വികളില്‍ മനസ് ഇടറി പോകരുത്. ലോകത്തെ ചില തോല്‍വികളാണ് പലരെയും മഹാന്മാരാക്കിയതെന്ന് ജമാഅത്ത് പ്രസിഡന്റ് സമീര്‍ ബാങ്കോട് പറഞ്ഞു. അസീസ് ഖാസിലൈന്‍ സ്വാഗതം പറഞ്ഞു. ടി എ ഷാഫി, എരിയാല്‍ ശരീഫ്, എം കുഞ്ഞി മൊയ്തീന്‍, പി യു അഹ് മദ്, അബ്ദുല്ല കണ്ടത്തില്‍, ലത്വീഫ് സിറ്റി ബോയ്, ഹബീബ് സൈന്‍, ലത്വീഫ് ബാങ്കോട്, മമ്മു എന്‍ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.അസ്ലം സിജി തൃക്കരിപ്പൂര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. സഹദ് ബാങ്കോട് നന്ദി പറഞ്ഞു.

KCN

more recommended stories