എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള ജില്ലാതല സെല്ലിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി സംയുക്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോപ്പതി, പെയിന്‍ ആന്റ് പാലിയോറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയെ ഉള്‍ക്കൊള്ളിച്ചു നടത്തുന്ന ക്യാമ്പില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പങ്കെടുക്കാം. പനത്തടി, ബെള്ളൂര്‍, ബദിയടുക്ക, എന്‍മകജെ, കള്ളാര്‍, കാറഡുക്ക, കയ്യൂര്‍-ചീമേനി, കുമ്പഡാജെ, പുല്ലൂര്‍-പെരിയ എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് ക്യാമ്പ്. ക്യാമ്പിനോട് അനുബന്ധിച്ച് അലോപ്പതി, ആയൂര്‍വ്വേദം എന്നീ മെഡിക്കല്‍ മൊബൈല്‍ യൂണിറ്റുകളുടെയും സേവനം ലഭിക്കും. ആദ്യ ക്യാമ്പ് ഈ മാസം 27ന് പനത്തടി ഗ്രാമ പഞ്ചായത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ.

KCN

more recommended stories