ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടംഗ സംഘം പിടിയില്‍

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോവുകയായിരുന്ന രണ്ടംഗസംഘം മാനന്തവാടിയില്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. പടന്നയിലെ പിലാക്കല്‍ മുഹമ്മദ് സുനൈദ് (27), തലശ്ശേരി ചമ്പാട് സ്വദേശിയായ പുത്തന്‍ പുരയില്‍ ഷംസീര്‍ (21) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മാനന്തവാടിക്കടുത്ത് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സുനൈദും ഷംസീറും സഞ്ചരച്ച ബൈക്ക് എക്സൈസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

KCN