കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ 49.46 ലക്ഷത്തിന്റെ നാശനഷ്ടം

കാസര്‍കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലിതുവരെ 1503.2 മി.മീ മഴ ലഭിച്ചു.24 മണിക്കൂറിനുളളില്‍ 10 മി.മീ. മഴ ലഭിച്ചു. ഇതുവരെ 233 വീടുകള്‍ തകര്‍ന്നു. 58 വീടുകള്‍ പൂര്‍ണ്ണമായും 175 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 49,46,280 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 2,54,000 രൂപയുടെ നാശനഷ്ടമുണ്ടായി.

KCN

more recommended stories