Home Kasaragod ജവഹര്‍ വായനശാല കവിയരങ്ങ് സംഘടിപ്പിച്ചു

ജവഹര്‍ വായനശാല കവിയരങ്ങ് സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കാസര്‍കോട്: കൊളത്തൂര്‍ ബറോട്ടി ജവഹര്‍ വായനശാലയുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ കവിയരങ്ങ് പരിപാടി വേറിട്ടതായി.
കുമാരി ശിവദ മധുവിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പി.എന്‍ പണിക്കര്‍ സ്റ്റേറ്റ് അവാര്‍ഡ് ജേതാവ് വി.അബ്ദുള്‍ സലാം ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ദാമോധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സ് കണ്ണന്‍ സ്വാഗതം പറഞ്ഞു.
രാമകൃഷ്ണന്‍ മോനാച്ച,എഎല്‍ ജോസ് ആലപ്പാട്, ആലീസ് തോമസ്, സുകുമാരന്‍ ബാനം, സുനില്‍ ഏളേരി, ചന്ദ്രന്‍ മുല്ലച്ചേരി, പങ്കജാക്ഷന്‍, രാധ ബേഡകം,കുഞ്ഞിരാമന്‍ കണിയേരി,പത്മിനി ടീച്ചര്‍ മുന്നാട് എന്നിവര്‍
കവിത ആലപിച്ചു.
പരിപാടി ബാഹുലേയന്‍ മാസ്റ്റര്‍ നിയന്ത്രിച്ചു. കവിതകളെ വിലയിരുത്തി ബാബുരാജ് മാഷ് സംസാരിച്ചു.

ഫോട്ടോ: കവിയരങ്ങ് വി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു.

You may also like

Leave a Comment