കാസര്‍കോട് :
കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ ബെഞ്ചമിന്‍ ബെയിലി ന്റെ ജന്മ ദിനം പ്രിന്റേഴ്സ് ഡേ ആചരിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് കേളു നമ്പ്യാര്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. കെ പി എ ജില്ലാ പ്രസിഡണ്ട് ശ്രീ അശോക് കുമാര്‍ ടി പി അധ്യക്ഷത വഹിച്ചു. കെ.പി.എ. സംസ്ഥാന ക്യാബിനറ്റ് അംഗം സി ബി കൊടിയം കുന്നേല്‍ സന്ദേശം നല്‍കി. കെ പി എ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി ബി അജയകുമാര്‍, പ്രഭാകരന്‍ കെ , മുന്‍ ജില്ലാ പ്രസിഡണ്ടു മാരായ മുഹമ്മദ് സാലി, കേളു നമ്പ്യാര്‍, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജിത്തു പനയാല്‍ എന്നിവര്‍ ആശംസ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. ഈ മാസം 15,16,17 തീയതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും കെ.പി എ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഡയറക്ടറിയുടെ വിതരണവും നടത്തി. കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലയില്‍ നിന്നുമായി 21 അംഗങ്ങള്‍ പങ്കെടുത്തു. അംഗങ്ങള്‍ക്ക് വേണ്ടി വ്യത്യസ്തങ്ങളായ കള്ളനും പോലീസും
കസേര കളി, അന്താക്ഷരി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. കലാപരിപാടികള്‍ക്ക് ജിത്തു പനയാല്‍, രാജേഷ് ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് സബാഹ് ഐഡിയല്‍ പ്രസ് കവിതാലാപനം നടത്തി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നടന്ന പരിപാടികള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
റെജി മാത്യു സ്വാഗതവും മൊയ്‌നുദ്ദീന്‍ നന്ദിയുംപറഞ്ഞു.
പ്രിന്റേഴ്സ് ഡേ ആചരിച്ചു
44
previous post