കാസറഗോഡ്.:സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ ഐടി/ഐടി അനുബന്ധ മേഖലയിലെ തൊഴില്‍ ക്ഷേമ പദ്ധതികളുടെ ഉത്ഘാടനം നടന്നു.
ഇലക്ട്രോണിക് സെക്യൂരിറ്റി/സിസിടിവി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ അകേഷ്യ (AKESSIA) കാസര്‍കോട് ജില്ലാ കമ്മിറ്റി എനെര്‍ജിഴ് -24 എന്ന പേരില്‍ എക്‌സ്‌പൊ പാലക്കുന്ന് ബേക്കല്‍ പാലസ് ഹോട്ടലില്‍വച്ച് നടത്തുകയുണ്ടായി. വിവിധ കമ്പനികളുടെ പ്രോഡക്റ്റ് ഡെമോ, ടെക്‌നിക്കല്‍ ട്രെയിനിങ്ങ് എന്നിവ സങ്കടിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് അംഗങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് ഐടി വെല്‍ഫെയര്‍ഫണ്ട് ഉദ്ഘാടനവും നടന്നു .
ഐടി മേഖലയില്‍ ബിസിനസ് ചെയ്യുന്നവരും അവരുടെ തൊഴിലാളികള്‍ക്കും വേണ്ടിയുള്ള വെല്‍ഫയര്‍ മീറ്റ് ഉദ്ഘാടനം ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം നിര്‍വഹിച്ചു. അക്കേഷ്യ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റസ്വീന്‍ അധ്യക്ഷത വഹിച്ച ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ശ്യാം പ്രസാദ് നിര്‍വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ശ്രീ റിജേഷ് രാംദാസ് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുരേഷ് കുമാര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷാജി, ഫൗണ്ടര്‍ കമ്മിറ്റി അംഗം മൊബിന്‍, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഐടി വെല്‍ഫെയര്‍ ബോര്‍ഡിന്റെ അഡൈ്വസറി ബോര്‍ഡ് അംഗമായി കാസര്‍കോട് ജില്ല എക്‌സിക്യൂട്ടീവ് അംഗവും ട്രഷററുമായ റിജേഷ് രാംദാസിനെ തിരഞ്ഞെടുത്തു . ജില്ലാ ട്രഷറര്‍ അജ്മല്‍ നന്ദി അറിയിച്ചു.
ഫോട്ടോ: ഐടി വെല്‍ഫയര്‍ മീറ്റ് വി അബ്ദുസ്സലാം ഉദ്ഘാടനംചെയ്യുന്നു.