കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറാ-യുസുഫ് ഇടപെട്ട് താത്കാലികമായി നിര്‍ത്തി വെപ്പിച്ചിരുന്ന എന്‍എച്ച് 66 പെര്‍വാഡില്‍ നിര്‍മിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്നും, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന പ്രശ്‌നമില്ലെന്നും എം എല്‍എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താത്കാലികമായി പണി നിര്‍ത്തിവെക്കാന്‍ കരാറുകാരായ യു എല്‍സിസിക്ക് നേരത്തേ കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രവൃത്തി സ്തംഭനാവസ്ഥയിലാ യത്. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇട വരുത്തിയ സാഹചര്യത്തിലാണ് എകെഎം അഷറഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് താഹിറാ- യൂസുഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍,സ്ഥലത്തെ നാല് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,യുഎല്‍ സിസി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു നാട്ടുകാരുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കണ്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ പ്രവര്‍ത്തി പുനരാരംഭിക്കുമെന്ന് ജനപ്രതിനിധികള്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും യുഎല്‍ സിസി പ്രതിനിധികളോട് അതിനനുസരിച്ച് അവിടെ വെച്ച് തന്നെ വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തു.
നാട്ടുകാരെ പ്രതിനിധീകരിച്ചു പെറുവാഡ് അണ്ടര്‍ പാസ് ആക്ഷന്‍ കമിറ്റി ഭാരവാഹികളായ
എന്‍പി ഇബ്രാഹിം, മൈദാന്‍ ഹനീഫ്, അഷറഫ് പെറുവാഡ്, നിസാര്‍ പെറുവാഡ്,
സഹദേവന്‍,
അലി പെറുവാഡ്,
അബ്ദുല്ല പിഎച്ച്, സിദ്ദിഖ് പെറുവാഡ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫോട്ടോ: പെറുവാഡ് ഫുഡ് ഓവര്‍ ബ്രിഡ്ജ് മായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വംതീര്‍ക്കാന്‍ എകെഎം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി ചര്‍ച്ചനടത്തുന്നു.