അനവസരത്തിലുള്ള അദ്ധ്യാപകരുടെ സ്ഥലം മാറ്റം കുട്ടികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നു. കേരള വിദ്ധ്യാഭ്യാസ മന്ത്രിക്കും ജില്ലയിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്കും നീവേദനം നല്‍കി, അഷ്റഫ് കര്‍ള.
കുമ്പള: അനവസരത്തില്‍ ഉള്ള അദ്ധ്യാപകരുടെ സ്ഥലം മാറ്റം വിദ്ധ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നു വെന്നും കാലങ്ങള്‍ ആയി ഈ പ്രവണത തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഷ്റഫ് കര്‍ള വിദ്ധ്യാഭ്യാസ മന്ത്രിക്കും ജില്ലയിലെ ഉന്നത ഉദ്ധ്യോഗസ്ഥര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപെട്ടു.
മഞ്ചേശ്വരം, കുമ്പള ഉപജില്ലാ പരിധികളിലെ ഹൈസ്‌കൂള്‍ വരെയുളള സ്‌കൂള്‍ സംവിധാനവും പഠന നിലവാരവും മറ്റു മേഖലകളെ അപേക്ഷിച്ച് തീര്‍ത്തും പരിതാപകരമാണ്.
സംസ്ഥാനത്ത് 2023-24 അധ്യായനവര്‍ഷത്തില്‍ നടത്തിയ എസ്. എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയര്‍ കേവലം 17% മാത്രമാണ്.
കാസര്‍കോട് ജില്ല ഇതില്‍ പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. വിജയശതമാനം (14.5%).
മഞ്ചേശ്വരം, കുമ്പള ഉപജില്ലാ പരിധിയില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ മുഴുവന്‍ എ പ്ലസ് നേടിയ ഒരൊറ്റ സ്‌കൂളുകള്‍ പോലും ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മനസിലാകുന്നത്.
ജില്ലയിലെ പ്രധാന സ്‌കൂളുകളിലൊന്നായ ജി.എച്ച്.എസ്.എസ് കുമ്പളയില്‍ മുഴുവന്‍ എ പ്ലസ് മൂന്ന് ശതമാനം മാത്രം. വിജയിച്ച മറ്റു കുട്ടികളുടെ മാര്‍ക്ക് അമ്പത് ശതമാനത്തില്‍ താഴെയാണ്.
എല്‍.പി സ്‌കൂളുകളില്‍ 75% കുട്ടികള്‍ക്കും എഴുത്തും വായനയും അറിയാത്തവരും.
സ്‌കൂളുകളുടെ ഭൗധിക സാഹചര്യവും അധ്യാപക സേവന നിലവാരത്തെ പറ്റിയും നിരീക്ഷണങ്ങള്‍ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.
മതിയായ കാരണങ്ങളില്ലാതെ, അധ്യായന വര്‍ഷത്തിന്റെ ഇടക്ക് അധ്യാപകരെ സ്ഥലം മാറ്റുന്നത് സ്‌കൂള്‍ സംവിധാനത്തേയും, പഠന നിലവാരത്തേയും ഇത് സാരമായി ബാധിക്കുന്നു.
ആയതിനാല്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള അധ്യാപക സ്ഥലമാറ്റം ഒഴിവാക്കാനും, സംസ്ഥാനത്ത് തന്നെ ഏറ്റവും പഠന നിലവാരം കുറഞ്ഞ പ്രദേശങ്ങളായ കുമ്പള ,മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
അഷ്‌റഫ് കര്‍ള
(ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍,
കാസര്‍കോട് ബ്ലോക് പഞ്ചായത്ത് )